തൃശ്ശൂർ ഒല്ലൂരിൽ നിന്ന് വേളാങ്കണ്ണി തീർഥാടത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം. നെല്ലിക്കുന്ന് സ്വദേശി ലില്ലി,സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടി എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പുലർച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം.ശനിയാഴ്ച രാത്രി ഏഴ് മണിയോടു കൂടിയായിരുന്നു ഒല്ലൂരിൽ നിന്ന് സംഘം തീർഥാനത്തിന് തിരിച്ചത്. കുട്ടികളടക്കം 47 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. മണ്ണാർക്കുടി എന്ന സ്ഥലത്ത് വെച്ച് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എല്ലാവരും ഉറക്കത്തിലായതിനാൽ അപകടത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ലഭിക്കുന്ന വിവരം.