ഇടുക്കി മൂലമറ്റത്ത് 150 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് അപകടം. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഇടാടിനു സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാർ പലതവണ കരണംമറിഞ്ഞ് 150 അടിയിലേറെ താഴെയുള്ള പാലൂന്നിയിൽ അനിലിന്റെ വീടിനു മുകളിലേക്കു പതിച്ചു. അപകടത്തിൽ അനിൽകുമാറിന്റെ വീടിന്റെ ഒരു ഭാഗം ഭാഗികമായി തകർന്നു. ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നതിനാലാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്.