കാഞ്ഞാണി പെരുമ്പുഴ പാടത്തേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കാർ യാത്രികൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. പുങ്കുന്നം അയ്യപ്പാ നഗർ സ്വദേശി ബിജുവിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. ഇയാളെ നാട്ടുകാർ ആംബുലൻസിൽ ത്യശുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് 5 അടി താഴ്ചയിലേക്ക് ആണ് മറിഞ്ഞത്.ആ സമയത്ത് പാടത്ത് ഉണ്ടായിരുന്ന കർഷകനായ നടുവിൽക്കര സ്വദേശി ഷൈജുവാണ് ആളുകളെ വിളിച്ചുകുട്ടിയത്. ചെളിയിൽ പൂണ്ട് കിടക്കുകയായിരുന്ന കാറിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെ ബിജുവിനെ പുറത്ത് എത്തിച്ച് തൃശ്ശുരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.