Local

കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു; ഏഴ് പേര്‍ക്ക് പരുക്ക്.

Published

on

കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയില്‍ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് ഏഴ് പേര്‍ക്ക് പരുക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേര്‍ക്കാണ് പരുക്കേറ്റത്.ദേശീയപാതയില്‍ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം പുലര്‍ച്ചെ 12: 20ന് ആയിരുന്നു അപകടം. കുമ്പിടി സ്വദേശികളായ ജാസിം, രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version