Malayalam news

ജനവാസമേഖലയില്‍ മാനിന്റെ ജഡം കണ്ടെത്തി.

Published

on

പാലപ്പിള്ളി ജനവാസമേഖലയില്‍ പുലി കൊന്നുവെന്ന് സംശയിക്കുന്ന മാനിന്റെ ജഡം കണ്ടെത്തി. ഒണലപ്പറമ്പ് ഹാരിസണ്‍ മലയാളം തോട്ടത്തിനടുത്തുള്ള റോഡിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
രാവിലെയാണ് നാട്ടുകാര്‍ മാനിന്റെ ജഡം കണ്ടെത്തിയത്. മാനിന്റെ പിന്‍ഭാഗത്തെ മാംസം ഭക്ഷിച്ച നിലയിലായിരുന്നു. പുലി കടിച്ചെടുത്തതാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നത്.കോടാലി ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പുലിയിറങ്ങിയിരുന്നു. ഈ പുലി തന്നെയാകാം മാനിനെ കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാരുടെ പറയുന്നു. അവിടെനിന്ന് വളര്‍ത്തുമൃഗങ്ങളെ പുലി കടിച്ചകൊണ്ടുപോയിരുന്നതായും നാട്ടുകാര്‍ പറയുന്നു. നേരത്തെയും പാലപ്പിള്ളിയില്‍ പുലിയിറങ്ങിയിരുന്നു. ഒരു പശുവിനെയും രണ്ടുമാനുകളെയും പുലി കടിച്ചുകൊലപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version