രാജ്യത്ത് പ്രതിദിന കൊറോണ വ്യാപനം കുറയുന്ന സാഹചര്യത്തിൽ, വിമാന യാത്രകളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ഇറക്കിയ ഉത്തരവിൽ ഇളവ് നൽകി കേന്ദ്ര സർക്കാർ. വിമാന യാത്രകളിൽ ഇനി മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ല. താത്പര്യമുള്ളവർ മാത്രം വിമാനങ്ങളിൽ ഇനി മുതൽ മാസ്ക് ധരിച്ചാൽ മതിയാകും.
കേന്ദ്ര സർക്കാരിന്റെ കൊറോണ നയത്തിന്റെ ഭാഗമായാണ് മാസ്ക് നിർബന്ധമാക്കിയ തീരുമാനത്തിൽ ഇളവ് നൽകുന്നതെന്ന് എയർലൈൻസ് കമ്പനികൾക്ക് നൽകിയ മാർഗനിർദേശങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിമാന യാത്രകളിൽ മാസ്ക് ധരിക്കാത്ത യാത്രക്കാർക്ക് ഇനി മുതൽ പിഴയടക്കേണ്ടി വരില്ല.