കേരളത്തിന്‍റെ മങ്കി പോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയറിയിച്ച് കേന്ദ്ര സംഘം. കണ്ണൂരിലെത്തിയ സംഘം സുരക്ഷാ മുന്‍കരുതലുകളോടെ പരിയാരം മെഡിക്കല്‍ കോളേജിലുള്ള രോഗിയുമായി നേരിട്ട് സംസാരിച്ചു. കണ്ണൂര്‍ ജില്ലാ കലക്ടര്‍,ഡി എം ഒ തുടങ്ങിയവരുമായി കേന്ദ്ര സംഘം ചര്‍ച്ച നടത്തി. കണ്ണൂര്‍ ജില്ലയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര സംഘം കണ്ണൂരിലെത്തിയത്. എന്‍ എസ് ഡി സി ജോയിന്‍റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, എംഒഎച്ച്‌എഫ്ഡബ്ല്യു അഡൈ്വസര്‍ ഡോ പി രവീന്ദ്രന്‍, പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. രുചി ജയിന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ജില്ലാകലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡി എം ഒ ഡോ കെ നാരായണ നായ്ക്, ഡെപ്യൂട്ടി ഡി എം ഒ ഡോ കെ പ്രീത എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. സ്വീകരിച്ച മുന്‍കരുതലുകള്‍, നടപടികള്‍, സമ്പർക്ക പട്ടിക, രോഗിയുടെ യാത്രാ വഴികള്‍ തുടങ്ങിയ വിവരങ്ങളും കേന്ദ്ര സംഘം ചോദിച്ചറിഞ്ഞു. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിയ സംഘം ആശുപത്രി അധികൃതരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. രോഗിക്ക് നല്‍കിയ ചികിത്സകള്‍ പരിചരണ രീതികള്‍,സുരക്ഷാ മുന്‍കരുതലുകള്‍, തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിച്ചത് സംഘാoഗങ്ങളിലൊരാള്‍ രോഗിയെ നേരിട്ട് കണ്ട് സംസാരിച്ചു.അതീവ സുരക്ഷാ മുന്‍കരുതലുകളോടെയായിരുന്നു കൂടിക്കാഴ്ച. അതേസമയം സംസ്ഥാനത്ത് മങ്കിപോക്‌സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുന്നതിനും അതോടൊപ്പം ആശങ്കകള്‍ ദൂരീകരിക്കുന്നതിനും എംഎല്‍എമാരുടെ സഹകരണവും ഇടപെടലുകളും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ഡോ. സുജിത്ത് വിജയന്‍ പിള്ള എംഎല്‍എയുടെ സഭ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ആലപ്പുഴയില്‍ സംശയിക്കപ്പെട്ട കേസ് നെഗറ്റീവ് ആണ്. റിസള്‍ട്ട് വന്നു. ആദ്യ കേസിന്റ ഏറ്റവും അടുത്ത പ്രൈമറി കോണ്‍ടാക്‌ട് ആയ കുടുംബാംഗങ്ങളുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്. നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്‌തികരമായി തുടരുന്നു. കോണ്‍ടാക്ടില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.യൂറോപ്യന്‍ രാജ്യങ്ങളില്‍ മങ്കിപോക്‌സ് എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി നിരീക്ഷണം ശക്തമാക്കി.