നമീബിയയില്‍ നിന്നെത്തിച്ച് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ട ചീറ്റപ്പുലികളില്‍ ഒന്നിനെ സമീപത്തെ ഗ്രാമത്തില്‍ കണ്ടെത്തി. ചീറ്റപ്പുലിയെ കണ്ട ഗ്രാമീണരും ആകെ ഭയപ്പാടിലായിരുന്നു. പുലിയെ തിരിച്ച് ദേശിയോദ്യാനത്തില്‍ എത്തിക്കാന്‍ വനംവകുപ്പ് ശ്രമങ്ങള്‍ തുടങ്ങി.ദേശീയോദ്യാനത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വിജയ്പൂരിലാണ് ചീറ്റപ്പുലി എത്തിയത്.ദിവസങ്ങള്‍ക്ക് മുമ്പ് നബീയയില്‍ നിന്നെത്തിച്ച ‘സിയായ’ എന്ന ചീറ്റ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയിരുന്നു. ഏഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ചീറ്റ പിറന്നത്. 1952 ല്‍ വംശമറ്റു പോയ ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കുന്ന പദ്ധതിയുടെ വിജയമാണ് 4 ചീറ്റ കുഞ്ഞുങ്ങളുടെ പിറവിയെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ട്വീറ്റ് ചെയ്തിരുന്നു.
2022 സെപ്തംബര്‍ 17നാണ് നമീബിയയില്‍ നിന്നും എട്ടു ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. ക്വാറന്റൈന് ശേഷം ഇന്ത്യന്‍ സാഹചര്യങ്ങളോട് ഇണങ്ങി ചേര്‍ന്നുവെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് അധികൃതര്‍ ചീറ്റകളെ തുറന്നുവിടാന്‍ തീരുമാനിച്ചത്. കിഡ്‌നിക്ക് അസുഖം ബാധിച്ച സാക്ഷയെന്ന ചീറ്റപ്പുലി നേരത്തെ ചത്തിരുന്നു