ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെ ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചു. ഇന്ന് പകല്‍ മുഴുവന്‍ അദ്ദേഹം അവിടെ ചെലവഴിക്കും. കഴിഞ്ഞ ദിവസം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി,സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ചെന്നൈയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് കോടിയേരി സി.പി.എം സംസ്ഥാന പദം ഒഴിഞ്ഞത്. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.