യൂറോപ്പ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിതല സംഘം നോര്‍വേ സന്ദര്‍ശം പൂര്‍ത്തിയാക്കി ഇന്ന് ബ്രിട്ടനിലേക്ക് പോകും. മൂന്നു ദിവസത്തെ നോര്‍വേ സന്ദര്‍ശനത്തിനിടെ വിവിധ മേഖലകളിലെ വിദഗ്ധരുമായി സംഘം കൂടിക്കാഴ്ച നടത്തി. മലയാളി കൂട്ടായ്മ സംഘടിപ്പിച്ച സംഘമത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. ഞായര്‍ മുതല്‍ ബുധന്‍ വരെയാണ് യുകെ സന്ദര്‍ശനഒാസ്‍ലോയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിത്. മുഖ്യമന്ത്രിയും കുടുംബവും ഉദ്യോഗസ്ഥരും പങ്കെടുത്തു.നോര്‍വീജിന്‍ ഫിഷറീസ് മന്ത്രി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയായിരുന്നു നോര്‍വേയിലെ മുഖ്യമന്ത്രിയുടെ പ്രധാന പരിപാടി. മല്‍സ്യബന്ധന, അക്വാകള്‍ച്ചറല്‍ മേഖലകളിലെ സഹകരണം ഇരുവരും ചര്‍ച്ച ചെയ്തു. നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും ശ്രദ്ധേയമായി. പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിനും തീരശോഷണം തടയുന്നതിനും വയനാട് തുരങ്കപ്പാത നിര്‍മിക്കുന്നതിനും കേരളവുമായി സഹകരിക്കാന്‍ അവര്‍ താല്‍പര്യം പ്രകടിപ്പിച്ചു. വിവിധ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയും നടന്നു. കൊച്ചി കപ്പല്‍നിര്‍മാണശാല അസ്കോ മരിടൈമിനായി നിര്‍മിച്ച തെരേസ എന്ന ബാര്‍ജും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു