സ്റ്റേഷനുകളുടെ പ്രവർത്തനം പരിപൂർണമായി നിരീക്ഷിക്കപ്പെടാനാണ് കാമറ സ്ഥാപിക്കുന്നത്. 18 മാസം വരെ സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കും. ഇടതു സർക്കാർ വന്നതിന് ശേഷം പൊലീസിൻ്റെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. മാതൃകപരമായ പ്രവർത്തനങ്ങളാണ് പൊലീസിൽ നിന്ന് ഉണ്ടാകുന്നത്.പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർ തുടർന്ന് സേനയിൽ ഉണ്ടാകില്ല. പൊലീസുകാർക്ക് നല്ല ക്ഷമയുണ്ടാകണം. ഏത് സാഹചര്യത്തിലും ഉദ്യോഗസ്ഥർക്ക് ജനങ്ങളോട് ഇടപെടുമ്പോൾ ക്ഷമ ഉണ്ടാകണം. പൊലീസുകാരുടെ വാക്കും പ്രവർത്തിയും കരുതലോടെയാകണമെന്നും പൊലീസ് കൂടുതൽ ജനകീയമാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.