അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് വിക്രം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിച്ചു. കലോല്‍സവത്തില്‍ വിജയം നേടുകയല്ല പങ്കാളിത്തമാകണം പ്രധാനമെന്ന് മുഖ്യമന്ത്രി. മാതാപിതാക്കള്‍ മല്‍സരബുദ്ധി വെടിയണം. എല്ലാ കുട്ടികളുടെയും സര്‍ഗവാസന കണ്ട് മനംകുളിര്‍ക്കണം. ലഹരിക്കെതിരായ പോരാട്ടവും കലോല്‍സവത്തിന്‍റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. കോവിഡ് മുന്‍കരുതലുകള്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. 24 വേദികളിലാണ് മല്‍സരങ്ങള്‍.