സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജനുവരി 11 ബുധനാഴ്ച വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, വി. ശിവന്‍കുട്ടി, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 18,000 ചതുരശ്ര അടിയിലുള്ള മന്ദിരം അദീബ് & ഷഫീന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച് നല്‍കിയതാണ്.