News

കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ശിവോക് – രംഗ്‌പോ റെയില്‍ ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Published

on

സിക്കിമിനെ റെയില്‍വേ ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ശിവോക് – രംഗ്‌പോ റെയില്‍ ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി പതിനൊന്നാം നമ്പര്‍ തുരങ്കത്തിന്റെ പണി പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ആകെ 14 തുരങ്കങ്ങളാണ് പദ്ധതിയിലുള്ളത്. ആകെയുള്ള തുരങ്കങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാണ് ഇപ്പോള്‍ പണി പൂര്‍ത്തിയായ ടി-11 തുരങ്കം.പ്രധാന തുരങ്കത്തിന്റെ നീളം ഏകദേശം 3205 കിലോമീറ്ററാണ്. ഇവാക്വേഷന്‍ തുരങ്കത്തിന്റെ നീളം 960 മീറ്ററാണ്. പശ്ചിമ ബംഗാളിലെ താര്‍ക്കോലയ്ക്കും കാലിംപോംഗ് ജില്ലയിലെ തുംമ്ലാന്‍ഗ്‌ഖോലയ്ക്കും ഇടയിലാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാന പദ്ധതിയാണ് ശിവോക്-രംഗ്‌പോ റെയില്‍ പദ്ധതി. പശ്ചിമബംഗാളിലെ ശിവോകിനെയും സിക്കിമിലെ രംഗപോയെയും ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version