സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമായ 507 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ആരോഗ്യവകുപ്പ്. നായകടിയേറ്റ് ചികിത്സതേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ട് സ്പോട്ടുകൾ. പട്ടിക ആരോഗ്യവകുപ്പ് തദ്ദേശവകുപ്പിന് കൈമാറി. കഴിഞ്ഞ ഏഴുമാസത്തിനിടെ ഓരോ ജില്ലയിലും നായകടിയ്ക്ക് ചികിത്സ നൽകിയ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഹോട്ട്സ്പോട്ടായി നൽകിയത്. 4841 കേസ് റിപ്പോർട്ട് ചെയ്ത തൃശൂർ മെഡിക്കൽ കോളജും ഒരു കേസ് മാത്രം റിപ്പോർട്ട് ചെയ്ത വയനാട് കുറുക്കംമൂലയും ഹോട്ട് സ്‌പോട്ട് പട്ടികയിലുണ്ട്.