ആൺ, പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന സ്കൂളുകളുടെ പേരിനൊപ്പം ഇനി ബോയ്സ് എന്നോ ഗേൾസ് എന്നോ എഴുതേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. നേരത്തെ ബോയ്സ്, ഗേൾസ് സ്കൂളുകളായിരുന്ന പലതും ഹയർസെക്കൻഡറി സ്കൂളുകളായതോടെ 11,12 ക്ലാസുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നുണ്ട്.ജനറൽ വിഭാഗത്തിൽവരുന്ന സ്കൂളുകളുടെ പേരിനൊപ്പം ബോയ്സ്, ഗേൾസ് എന്ന് ഉപയോഗിക്കുന്നത് കുട്ടികൾക്ക് കടുത്ത മാനസികവിഷമം സൃഷ്ടിക്കുന്നുവെന്ന് ബാലാവകാശകമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പേര് പരിഷ്കരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടത്.