തൃശൂർ മതിലകത്ത് ഗാനമേളക്കിടെ ഭിന്നശേഷിക്കാരനായ ഗായകൻ കുഴഞ്ഞ് വീണ് മരിച്ചു. മതിലകം സെൻ്ററിനടുത്ത് മുള്ളച്ചാം വീട്ടിൽ അബ്ദുൽ കബീർ(42) ആണ് മരിച്ചത്. പാട്ട് പാടി ഇറങ്ങി വന്നതിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.മതിലകം റാക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ ‘മ്യൂസിക്ക് ഓൺ വീൽസ്’ ഗാനമേളക്കിടെ കഴിഞ്ഞ ദിവസം രാത്രി 9.45ഓടെയാണ് സംഭവം. വേദിയിൽ പാട്ട് പാടി ഇറങ്ങി വന്നതിനു ശേഷം തന്റെ മുചക്ര സ്കൂട്ടറിൽ ഇരിക്കവെ കബീർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ആൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ അംഗമാണ് കബീർ. മൃതദ്ദേഹം എ ആർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം വ്യാഴാഴ്ച മതിലകം ജുമാ മസ്ജിജിദിൽ നടക്കും.