ചെറുതുരുത്തി പള്ളിക്കൽ കരുവാരക്കുന്ന് കോളനിയിലെ എഴുപത്തിനാല് വയസ്സുള്ള ചാമിയേയാണ് ബുധനാഴ്ച രാവിലെ വീട്ടുകാർ മരിച്ച നിലയിൽ കണ്ടത്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തിമേൽ നടപടികൾ സ്വീകരിച്ച് മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ ജാനു. ഉണ്ണികൃഷ്ണൻ – ഗോപി,രാജൻ, സന്തോഷ്, പരേതനായ ശ്രീനിവാസ് എന്നിവർ മക്കളാണ്. ഷീബ, സജിനി, രാധിക,സുധ എന്നിവർ മരുമക്കളാണ്.