തൃശൂരിൽ തെരുവ്നായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചേറ്റുപുഴ സ്വദേശി 66 വയസ്സുള്ള മുരളി ആണ് മരിച്ചത്. തൃശൂരിൽ – പൂത്തോൾ റോഡിൽ കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു അപകടം. തെരുവ്നായ വട്ടം ചാടിയതിനെ തുടർന്ന് വേഗത്തില്‍ ബ്രേക്ക് ചവിട്ടിയതിനാല്‍ നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.