Kerala

വൈദ്യുതി നിരക്ക് ഇനി മാസം തോറും മാറും ; പുതിയ ചട്ടം കേരളത്തിലും

Published

on

മാസം തോറും വൈദ്യുതിനിരക്ക് പരിഷ്കരിക്കണമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടം കേരളത്തിലും നടപ്പാക്കാൻ തീരുമാനം.
വൈദ്യുതിക്ക് വിപണിയിൽ വില ഉയർന്നു നിൽക്കുന്ന മാസങ്ങളിൽ നിരക്ക് കൂടും. ചിലവുകുറയുന്ന മാസങ്ങളിൽ അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് നൽകാനും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചു.
വൈദ്യുതിക്ക് വിപണിയിൽ വില കുറഞ്ഞാൽ ആ മാസങ്ങളിൽ ഉപഭോക്താക്കൾ നൽകേണ്ട നിരക്കിലും അതനുസരിച്ച് കുറവുണ്ടാകും. എന്നാൽ നിലവിൽ ഇതിന് ചട്ടമില്ല. കെ എസ് ഇ ബി ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾ പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ വരുന്ന അധികച്ചെലവ് മാസംതോറും ഉപഭോക്താക്കളിൽനിന്ന് സർചാർജായി ഈടാക്കണമെന്നാണ് പുതിയ ചട്ടം. ജലവൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന മാസങ്ങളിൽ നിരക്ക് വർധന ഒഴിവാക്കാനാവുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version