എരുമപ്പെട്ടി കുന്നത്തേരി ദേശത്ത് പുത്തൻപീടികയിൽ ഷമീർ (31)നെയാണ് നാട് കടത്തിയത്. എരുമപ്പെട്ടി, കുന്നംകുളം ,വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം ഉൾപ്പടെ അഞ്ചിലധികം കേസുകളിൽ പ്രതിയാണ് ഇയാള്‍. അടുത്തിടെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കയറി ആക്രമണം നടത്തിയ കേസിൽ കോടതി റിമാൻ്റ് ചെയ്തിരുന്നു. ഈ കേസോടു കൂടിയാണ് തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി ഇയാൾക്കെതിരെ കാപ്പചുമത്തിയത്. ഒരു വർഷത്തേയ്ക്കാണ് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. പത്ത് ദിവസത്തിനുള്ളിൽ രണ്ട് പേരെയാണ് കാപ്പ ചുമത്തി എരുമപ്പെട്ടി പോലീസ് നാട് കടത്തിയത്. ഇയാളോടൊപ്പം കേസുകളിൽ കൂട്ട് പ്രതിയായ എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിൽ ഒറുവിൽ വീട്ടിൽ ശ്രീകാന്തിനെ ഓഗസ്റ്റ് 3 ന് നാട് കടത്തിയിരുന്നു.