കേച്ചേരി പട്ടിക്കരയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീ കൊളുത്തി കൊന്നു. ഫഹദ് (28) ആണ് കൊല്ലപ്പെട്ടത്. അച്ഛൻ സുലൈമാൻ (52) അറസ്റ്റിൽ. ഭിന്നശേഷിക്കാരനായ മകനെ ഒഴിവാക്കാൻ ചെയ്തതാണെന്ന് സുലൈമാൻ പൊലീസിന് മൊഴി നൽകി.90 ശതമാനം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.