റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ പോളണ്ടിനെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ലയണല്‍ മെസിയുടെ അര്‍ജന്റീന ഗ്രൂപ്പ് സി ചാമ്പ്യന്മാരായി ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. അലെക്സിസ് മക് അല്ലിസ്റ്ററും ജൂലിയന്‍ അല്‍വാരസും തൊടുത്ത ഗോളുകളിലായിരുന്നു മുന്നേറ്റം. ആദ്യഘട്ടത്തില്‍ ലയണല്‍ മെസിയുടെ പെനല്‍റ്റി പോളണ്ട് ഗോള്‍ കീപ്പര്‍ വോജിയെക് സ്റ്റെസ്നി തടഞ്ഞെങ്കിലും അര്‍ജന്റീന തളര്‍ന്നില്ല. ആറ് പോയിന്റുമായാണ് അര്‍ജന്റീന മുന്നേറിയത്. പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയ എതിരാളികള്‍. പോളണ്ട് നാല് പോയിന്റുമായി രണ്ടാംസ്ഥാനക്കാരായി. ഫ്രാന്‍സാണ് പ്രീക്വാര്‍ട്ടര്‍ എതിരാളികള്‍. പോളണ്ടിനെതിരെ അര്‍ന്റീനയുടെ കാലുകളിലായിരുന്നു കളി മുഴുവന്‍. ഒന്നിനു പിറകെ ഒന്നായി അവര്‍ ആക്രമണങ്ങള്‍ നെയ്തു. ഇടതുവശത്ത് മാര്‍കോസ് അക്യുനയാണ് ബോക്സിലേക്ക് നിരന്തരം പന്തൊഴുക്കിയത്. 67–-ാം മിനിറ്റില്‍ അല്‍വാരെസിന്റെ മനോഹര ഗോളില്‍ അര്‍ജന്റീന നേടി. എണ്‍സോ ഫെര്‍ണാണ്ടസാണ് അവസരമൊരുക്കിയത്. പെനല്‍റ്റി പാഴാക്കിയെങ്കിലും മെസി കളംനിറഞ്ഞ് കളിച്ചു.