സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആദ്യ ദിനം പിന്നിടുമ്പോൾ നിലവിലെ സ്കൂൾ ചാമ്പ്യന്മാരായ കോഴിക്കോട് മുന്നിൽ. 212 പോയിന്‍റുകളുമായാണ് ജില്ല കുതിപ്പു തുടരുന്നത്. 210 പോയിന്‍റുമായി തൊട്ടുപിന്നാലെ തൃശൂരും കണ്ണൂരും നിലയുറപ്പിച്ചിട്ടുണ്ട്.മലപ്പുറം 203 ന് പോയിന്‍റുമായി മൂന്നാം സ്ഥാനത്തും പാലക്കാട് 202 പോയിന്‍റുമായി നാലാം സ്ഥാനത്തും കുതിപ്പ് തുടരുകയാണ്. ആതിഥേയരായ കൊല്ലമാണ് ആറാം സ്ഥാനത്ത്. രണ്ടാം ദിനമായ ഇന്ന് 60 ഇനങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.