ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിനായി ദക്ഷിണാഫ്രിക്കൻ ടീം ഞായറാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഹൈദരാബാദിൽനിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻതാരങ്ങളെത്തിയത്.ഇരുടീമുകളിലെയും താരങ്ങൾ കോവളം ലീലാ ഹോട്ടലിലാണ് താമസം. ബുധനാഴ്ച വൈകീട്ട് ഏഴുമണിക്കാണ് മത്സരം. ഉച്ചയ്ക്കുശേഷം കാണികൾക്ക് പ്രധാന കവാടം വഴി സ്റ്റേഡിയത്തിലെത്താം. ടിക്കറ്റിനൊപ്പം തിരിച്ചറിയൽ കാർഡും കൈവശം വെക്കണം. ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരവിജയത്തിന്റെ ആത്മവിശ്വാസത്തിലാണ്, ഇന്ത്യ നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ മത്സരിക്കാനിറങ്ങുന്നത്. മത്സരത്തിന്റെ 80 ശതമാനം ടിക്കറ്റുകൾ ഇതിനകം വിറ്റു. www.paytminsider.in വഴിയാണ് ടിക്കറ്റ് വിൽപ്പന.