ഗുരുവായൂർ • ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച വമ്പൻ വാർപ്പിൽ തയാറാക്കിയ ആദ്യ പാൽപായസം പന്തീരടി പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിച്ചു. അന്നലക്ഷ്മി ഹാളിലെ പ്രസാദ ഊട്ടിൽ ഭക്തർക്ക് നേദിച്ച പാൽപായസം വിളമ്പി. തിടപ്പള്ളിയിലെ പുതിയ അടുപ്പിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അഗ്നി പകർന്നു. വാർപ്പ് സമർപ്പിച്ച പ്രവാസി വ്യവസായി എൻ.ബി. പ്രശാന്ത് ആദ്യ ദിവസത്തെ പായസം വഴിപാട് ചെയ്തു.