വടക്കാഞ്ചേരി അഖില കേരള എഴുത്തച്ഛൻ സമാജം മേലേതിൽ കുഞ്ചിഅമ്മ സ്മാരക കാര്യാലയത്തിൻ്റെ തറക്കല്ലിടൽ കർമ്മം നടന്നു. ചടങ്ങ് നഗരസഭാ ചെയർമാൻ. പിൻ.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേലേതിൽ വിജയൻ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.മേലേതിൽ വിജയൻ സമാജത്തിന് സൗജന്യമായി നൽകിയ സ്ഥലത്താണ് കാര്യാലയം ഒരുങ്ങുന്നത്. സമാജം പ്രസിഡൻ്റ്: പി.എ. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഒമ്പതാം ഡിവിഷൻ കൗൺസിലർ.സരിത, നിർമ്മാല്യം ശങ്കരനാരായണൻ, ഡോ.നാരായണൻ, സി.വി.ശാന്തകുമാർ, പി.എൻ.ഗോകുലൻ, സി.ആർ രാധാകൃഷ്ണൻ ,പാറയിൽ സുരേഷ്പി, എൻ രാജൻ, എം.കെ ഉണ്ണികൃഷ്ണൻ, സെക്രട്ടറി. കെ കെ രാജൻ, ട്രഷറർ.മേലേതിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.സമാജത്തിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.