ഒന്നിച്ചു നിൽക്കാം ഒന്നിച്ച് വളരാം നാടിൻ്റെ നന്മയ്ക്ക് എന്ന മുദ്രാവാക്യമുയർത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുള്ളൂർക്കര യൂണിറ്റിൻ്റെ നേതൃത്വത്തിൽ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടനം നടന്നു. മുള്ളൂർക്കര ഗവൺമെൻ്റ് എൽ.പി.സ്ക്കൂളിന് സമീപമുള്ള ഗ്രൗണ്ടിൽ വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റും, സംസ്ഥാന വൈസ് പ്രസിഡ ൻ്റുമായ കെ.വി. അബ്ദുൾ ഹമീദ് സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി മുള്ളൂർക്കര യൂണിറ്റ് പ്രസിഡൻ്റ്.കെ.എം.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മേലേടത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ചേലക്കര നിയോജക മണ്ഡലം ചെയർമാൻ പി.നാരായണൻകുട്ടി ,യൂണിറ്റ് ജനറൽ സെക്രട്ടറി പി.എം ഹംസ, ട്രഷറർ ‘കെ.എംപ്രേമൻ തുടങ്ങിയവർ സംസാരിച്ചു.കാരുണ്യ ചികിൽസപദ്ധതി സഹായ വിതരണവും ചടങ്ങിൽ വച്ച് നടന്നു. വ്യാപാരികളുടെ മക്കളിൽ എസ് എസ് എൽ സി, സി ബി എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും, മുള്ളൂർക്കര എൻഎസ്എസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും ചടങ്ങിൽ വച്ച് അനുമോദിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഖില കേരള വടം വലി മത്സരം നടന്നു. ഒമ്പത് ടീമുകൾ വടംവലി മത്സരത്തിൽ പങ്കെടുത്തു. അനശ്വര മച്ചാട് (എ) ഒന്നാം സ്ഥാനത്തിന് അർഹരായി.