ഓട്ടുപാറ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഭക്തി വിശ്വാസ ലഹരിയിൽ നടന്നു.
പള്ളി വികാരി കണ്ടത്തിൽ പുത്തൻ പുരയിൽ കെപി ഐസക് കോറെപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലിയാഘോഷമാണ് നടന്നത്.
രാവിലെ എട്ടുമണിക്ക് നടന്ന വിശുദ്ധകുർബാനക്ക് കെ പി ഐസക് കോറെപ്പിസ്കോപ്പ മുഖ്യ കാർമ്മികത്വം വഹിച്ചു.തുടർന്ന് നടന്ന അനുമോദന സമ്മേളനം അഡ്വ.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.ഫാദർ.ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. ട്രസ്റ്റി.അബ്രഹാം മണ്ടുംപാൽ, സെക്രട്ടറി സുബിൻ ചേറൂസ് ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി തുടർന്ന് സ്നേഹവിരുന്നിലും, ചടങ്ങുകളിലുമായി പങ്കെടുക്കാൻ നിരവധി വിശ്വാസികൾ പള്ളി അങ്കണത്തിൽ എത്തി.