Kerala

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും.

Published

on

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിക്കുക. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറകണമെന്നാണ് ആവശ്യം. സാമ്പത്തിക പ്രതിസന്ധി സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും. വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലയാക്കുന്നതില്‍ കേരളത്തെ ഒഴിവാക്കണമെന്നതാണ് പ്രമേയത്തില്‍ ആവശ്യപ്പെടുക. സംസ്ഥാനത്തെ ജനവാസ മേഖലകളേയും ബഫര്‍ സോണ്‍ മേഖലയില്‍ ഉള്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടാണ് സുപ്രിംകോടതി വിധിയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. യുഡിഎഫ് – യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version