തൃശൂർ നഗരത്തിൽ വെച്ച് ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച കേസിൽ തമിഴ്നാട് ഈറോഡ് സത്യമംഗലം സ്വദേശി അറുമുഖൻ (39) എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 28 രാവിലെ 6 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൃശൂർ എം.ഓ. റോഡ് ജംഗ്ഷനു സമീപം വെച്ച് ഒഡീഷ സ്വദേശി രഞ്ജിത്ത് മെഹന്ദി എന്നയാൾ ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ പി.ലാൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ ചാലക്കുടിയിൽ നിന്നും പിടികൂടിയത്.
അന്വേഷണ സംഘാംഗങ്ങൾ: അസി. സബ് ഇൻസ്പെക്ടർ ദുർഗ്ഗാലക്ഷ്മി, സിവിൽ പോലീസ് ഓഫീസർമാരായ പി. ഹരീഷ് കുമാർ, വി.ബി ദീപക്, പി.ജിതിൻ (ക്യാമറ കൺട്രോൾ റൂം), സുഹൈൽ ബാസിത്ത് (സൈബർ വിഭാഗം).