Local

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതിയ്ക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി

Published

on

ചാവക്കാട് നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഇനിമുതൽ സ്മാർട്ടാകും. ഇതിന്‍റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് അപ്ലിക്കേഷൻ നഗരസഭ പ്രാവർത്തികമാക്കി. സർക്കാർ സ്ഥാപനമായ കെൽട്രോണുമായി സഹകരിച്ചാണ് നഗരസഭ 10 ലക്ഷം അടങ്കൽ തുകയുള്ള ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് അപ്ലിക്കേഷൻ നടപ്പിലാക്കുന്നത്. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, അവയുടെ ഭൗതിക സാമ്പത്തിക പുരോഗതി, പൊതുജനങ്ങൾക്കുളള പരാതി, പരിഹാര സെൽ തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ ഉൾപ്പെടുത്തി മാലിന്യ സംസ്ക്കരണ മേഖലയിലെ അജൈവ മാലിന്യ ശേഖരണവും സംസ്ക്കരണ പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നദിനാണ് ഹരിതമിത്രം ആപ്പ്. മാലിന്യങ്ങൾ ശേഖരിക്കുന്ന സ്ഥലങ്ങളിൽ ക്യൂ ആർ കോഡ് പതിപ്പിച്ച് മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ ഈ പദ്ധതിയിലൂടെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് കഴിയും. കൂടാതെ മാലിന്യശേഖരത്തിന്‍റെ അളവ്, ശേഖരിച്ച ദിവസം, അടച്ച തുക എന്നിവ ഹരിത കർമ്മ സേനാംഗങ്ങൾക്കും നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കും ഇതിലൂടെ അറിയാനാകും.

മുതുവട്ടൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ ബി വിശ്വനാഥൻ, കൗൺസിൽ അംഗങ്ങളായ രഞ്ജിത്ത്കുമാർ, അക്ബർ കൊനോത്ത്, കെ വി ഷാനവാസ്‌, മഞ്ജു സുഷിൽ, ബേബി ഫ്രാൻസിസ്, ഫൈസൽ, ഹരിത കർമസേന കൺസോർഷ്യം സെക്രട്ടറി തസ്‌ലീന, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version