മുളങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്തും, കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരു കൂട പൂവ് എന്ന പദ്ധതിയുടെ ഭാഗമായി പൂ കൃഷിയുടെ വിളവെടുപ്പുൽഘാടനം ഉത്സവാന്തരീക്ഷ നിറവിൽ നടന്നു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.ദേവസ്സി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളായ മലഞ്ചരുവുകൾ വെട്ടി വൃത്തിയാക്കി ഒരേക്കർ സ്ഥലത്ത് രണ്ടു തരം ചെണ്ടുമല്ലി പൂവാണ് സ്നേഹ കടുംബശ്രീ ഗ്രൂപ്പിലെ ഐശ്വര്യ, കാരുണ്യ എന്നീ ജെ എൽ ജി ഗ്രൂപ്പിലെ പത്തൊമ്പത് അംഗങ്ങളുടെ നേതൃത്വത്തിൽ പൂ കൃഷി ഒരുക്കിയത്.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മെറീനാ ബാബു അദ്ധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ .ഉണ്ണിരാജൻ.പി, മുഖ്യാതിഥിയായി പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തി.മുളങ്കുന്നത്തുകാവ് കൃഷി ഓഫീസർ.അപർണ്ണ ടി.ജി പദ്ധതിയുടെ വിവിധ ഘട്ടങ്ങളേക്കുറിച്ച് ചടങ്ങിൽ വച്ച് വിവരിച്ചു.വാർഡ് മെമ്പർമാരായ. ബിന്ദു സി.പി, സി.പി.ജോർജ്ജ്, സുമാ സുരേന്ദ്രനാഥ്, സി ഡി എസ്.ചെയർപേഴ്സൺ. സിന്ധു അജയ്കുമാർ, കൃഷി അസിസ്റ്റൻ്റുമാരായ രമ്യ, സുജിഷ രതീഷ്, ആദിത്യ തുടങ്ങിയവർ സംസാരിച്ചു.