കോട്ടയം കങ്ങഴ നൂലുവേലി വാലുമണ്ണേൽപ്പടി എം.വി.ഹരിദാസ് (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ്സംഭവം നടന്നത്. ഉഗ്രസ്ഫോടന ശബ്ദം കേട്ടാണ് അയൽവാസികൾ വിവരം അറിയുന്നത്. വീടിന് തീയിട്ട ശേഷം മുറ്റത്തെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.സ്ഫോടന ശബ്ദം കേട്ട് അയൽവാസികൾ ഉണർന്ന് എത്തിയപ്പോൾ വീടിന്റെ മേൽക്കൂര കത്തുന്നതാണ് കണ്ടത്. ഉടൻ തന്നെ കറുകച്ചാൽ പൊലീസിൽ വിവരമറിയിച്ചു. പാമ്പാടിയിൽ അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. വീട്ടുപകരണങ്ങളും വാതിലും ജനലും കത്തിനശിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ മുറ്റത്തുള്ള പ്ലാവിൽ ഹരിദാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.