പാലക്കാട് മരുതറോഡ് കൊട്ടേക്കാടിൽ തേനീച്ചയുടെ കുത്തേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കിഴക്കേ ആനപ്പാറ സ്വദേശി മണിയാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ പാലക്കാട് ജില്ലയില്‍ കടന്നല്‍ കുത്തേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി. കണ്ണനൂര്‍, എലവഞ്ചേരി സ്വദേശികളായ ക്ഷീരകര്‍ഷകരാണ് നേരത്തെ തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്.