Health

കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന അന്താരാഷ്ട്ര മാഫിയസംഘത്തിന്റെ തലവൻ പിടിയിൽ

Published

on

ചാൾസ് ഒഫ്യൂഡിൽ (33) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ ഹൊറമാവ് ആഗര തടാകത്തിനു സമീപത്തുനിന്ന് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.എം.ഡി.എം.എ., എൽ.എസ്.ഡി. തുടങ്ങിയ ലഹരിവസ്തുക്കൾ ഇവിടേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ കെ.ഇ. ബൈജു പറഞ്ഞു. 55 ഗ്രാം എം.ഡി.എം.എ.യും ഇയാളിൽനിന്ന് കണ്ടെടുത്തു. കർണാടക രജിസ്ട്രേഷനുള്ള സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞവർഷം നവംബർ 28-ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ ചാൾസിന്റെ സുഹൃത്തായ ഖാലിദ് അബാദിനെ 58 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടിയിരുന്നു. ഇയാളിൽനിന്നാണ് ചാൾസിനെക്കുറിച്ചുള്ള വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.കോഴിക്കോട് സ്വദേശികളായ നാലുപേരാണ് ഇവരുടെ സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇവർ നേരത്തേ പോലീസിന്റെ പിടിയിലായിരുന്നു. പോലീസും എക്സൈസും പല ജില്ലകളിലും രജിസ്റ്റർചെയ്ത കേസുകളിലെ ഫോൺനമ്പറുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച് ഇവരുമായുള്ള ബന്ധം പരിശോധിക്കേണ്ടതുണ്ടെന്നും അത്തരത്തിലുള്ള ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.കോഴിക്കോട് സിറ്റി പോലീസ് മേധാവി രാജ്പാൽ മീണയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച അന്വേഷണസംഘാംഗങ്ങളായ ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജ്, നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെ., സബ് ഇൻസ്പെക്ടർ കൈലാസ് നാഥ് എസ്.ബി., കിരൺ ശശിധർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.കെ. ശശിധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, എം.കെ. സജീവൻ, സി. ഹരീഷ് കുമാർ, വി.കെ. ജിത്തു, പി.കെ. ലെനീഷ്, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Trending

Exit mobile version