Kerala

ഗുണ്ടാപ്പിരിവ് നൽകാതിരുന്നതിനെത്തുടർന്ന് ഹോട്ടൽ അടിച്ചു തകർത്തു

Published

on

ആലുവ∙ ഗുണ്ടാപ്പിരിവ് നൽകാതിരുന്നതിനെത്തുടർന്ന് ഹോട്ടൽ അടിച്ചു തകർത്തു. ദേശീയപാതയിൽ കെഎസ്ആർടിസി ഗാരിജിന് എതിർവശത്തെ ശക്തി ഫുഡ്സ് എന്ന ഹോട്ടലാണു തല്ലിത്തകർത്തത്. രാത്രി ഒന്നിന് ഇവിടെ എത്തിയ ഒരാൾ കടയുടമ തമിഴ്നാട് സ്വദേശി ശക്തിവേലിനോട് 200 രൂപ ആവശ്യപ്പെട്ടു. പരിചയമില്ലാത്തവർക്കു പണം നൽകാനാവില്ലെന്നു പറഞ്ഞപ്പോൾ കയ്യേറ്റത്തിനൊരുങ്ങി. ഒടുവിൽ മൊബൈൽ ഫോൺ നമ്പർ തന്നാൽ പണം നൽകാമെന്നുപറഞ്ഞപ്പോൾ കയ്യേറ്റത്തിനൊരുങ്ങി. ഒടുവിൽ മൊബൈൽ ഫോൺ നമ്പർ തന്നാൽ പണം നൽകാമെന്നു ശക്തിവേൽ സമ്മതിച്ചു. കുപിതനായ അക്രമി കടയിലെ കറിപ്പാത്രങ്ങളും മറ്റും എടുത്തെറിഞ്ഞു. ഭയപ്പെട്ട ശക്തിവേൽ കടയടച്ചു മടങ്ങി. 2 മണിക്കൂർ കഴിഞ്ഞ് അക്രമി തിരിച്ചെത്തി ഹോട്ടലിനുള്ളിൽ അതിക്രമിച്ചു കയറിയാണു ഫർണിച്ചർ അടക്കമുള്ള സാധനങ്ങൾ തല്ലിത്തകർത്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇൻസ്പെക്ടർ എൽ. അനിൽകുമാർ എത്തി അന്വേഷണം നടത്തി. 3 മാസം മുൻപ് ഇതിനടുത്തു മറ്റൊരു ഹോട്ടലിലും സമാനമായ ആക്രമണം നടന്നിരുന്നു. ഭക്ഷണം വാങ്ങിയതിന്റെ പണം ചോദിച്ചതിനാണ് അന്നു ഹോട്ടൽ തകർക്കുകയും ഉടമയെ മർദിക്കുകയും ചെയ്തത്. സംഭവത്തിൽ 4 പേരെ പൊലീസ് പിടികൂടിയിരുന്നു.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version