പാലക്കാട് കാടാംകോട്ടെ ഫ്ളാറ്റിലാണ് സംഭവം. നെന്മാറ സ്വദേശി സുനിത(54)യാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നും മറ്റു ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് മുകൾനിലയിലെ ഫ്ളാറ്റിൽനിന്ന് സുനിത താഴേക്ക് ചാടിയത്. പുലർച്ചെ ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാരനാണ് ആദ്യം സംഭവമറിഞ്ഞത്. വീട്ടമ്മ മുകൾനിലയിൽനിന്ന് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ച സുനിത ഏതാനുംവർഷങ്ങളായി മകളോടൊപ്പം ഇവിടെ താമസിച്ചുവരികയാണെന്നാണ് പോലീസ് നൽകുന്നവിവരം.