ട്രെയിൻ തട്ടി മരിച്ചയാളുടെ മുറിഞ്ഞ കൈപ്പത്തി നായ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കൊച്ചി: വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെടുത്തു. നെടുമ്പാശേരി അകപ്പറമ്പിൽ വീട്ടുമുറ്റത്താണ് മനുഷ്യ കൈപ്പത്തി കണ്ടെത്തിയത്. വീട്ടിൽ നിന്ന് ഏതാനും മീറ്റർ അകലെ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വാപ്പാലശേരി സ്വദേശി അബുവിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.അബുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. അകപ്പറമ്പ് ആറു സെന്റ് കോളനി നിവാസി അശോകൻ്റെ വീട്ടുമുറ്റത്താണ് കൈപ്പത്തി കണ്ടെത്തിയത്. മുറിഞ്ഞ കൈപ്പത്തി നായ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.