Malayalam news

കിണറ്റിൽ വീണ ഗർഭിണിയെ രക്ഷിക്കാനിറങ്ങിയ ഭർത്താവും അയൽവാസിയും കുടുങ്ങി.

Published

on

മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ മൂന്നു പേരെയും രക്ഷിക്കുകയായിരുന്നു.കോഴിക്കോട് കീഴരിയൂരിലെ പുപതിശേരി മീത്തൽ മനു(22) ഭാര്യ അനഘശ്രീ(22) ഇവരുടെ അയൽവാസിയായ സുധീഷ് എന്നിവരാണ് കിണറ്റിൽ കുടുങ്ങിയത്. വെള്ളം കോരുന്നതിനിടെയാണ് പൂർണ ഗർഭിണിയായ അനഘശ്രീ കിണറ്റിലേക്ക് വീണത്. രക്ഷിക്കാനായി ചാടിയ ഭർത്താവും അയൽവാസി സുധീഷും തിരിച്ചുകയറാനാകാതെ കിണറ്റിൽ കുടങ്ങുകയായിരുന്നു.ഇവരുടെ ബഹളം കേട്ടെത്തിയ പരിസരവാസികൾ കൊയിലാണ്ടി ഫയർഫോഴ്സിനെ വിവരം അറിയികിക്കുകയായിരുന്നു. ഏറെ പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാശമന സേനാംഗങ്ങൾ മൂന്നുപേരെയും കരയിലേക്ക് എത്തിക്കുകയായിരുന്നു. നിസാര പരിക്കുകളേറ്റ മൂന്നുപേർക്കും സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വീട്ടിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version