കൊച്ചി എടവനക്കാട് ഭർത്താവ് ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ച് മൂടി. ഒന്നര വർഷം മുൻപ് കാണാതെ പോയ രമ്യയെന്ന യുവതി കൊല്ലപ്പെട്ടു എന്ന് കണ്ടെത്തി. ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് ഭർത്താവ് സജീവൻ പോലീസിനോട് സമ്മതിച്ചു. ഭർത്താവ് തന്നെയാണ് ഒന്നര വർഷം മുൻപ് ഭാര്യയെ കാണാൻ ഇല്ലെന്ന് പോലീസിന് പരാതി നൽകിയതും. ഞാറയ്ക്കൽ പോലീസ് ആണ് കണ്ടെത്തൽ നടത്തിയത്.ഒന്നരവർഷം മുൻപ് സജീവൻ ഭാര്യയെ കാണാൻ ഇല്ലെന്ന് പറഞ്ഞ് സജീവൻ പോലീസിൽ പരാതി നൽകുന്നു. തുടർന്ന് പോലീസ് കേസ് ഫയൽ ചെയ്‌തു. പോലീസ് അന്വേഷിച്ചിട്ടും യാതൊരു തെളിവും ലഭിച്ചില്ല. തുടർന്ന് പോലീസിന് ഭർത്താവ് സജീവനിൽ സംശയമുണ്ടാകുന്നു. ഭർത്താവ് ആയിരിക്കാം ഇതിന് പിന്നിൽ എന്ന നിഗമനത്തിലേക്ക് പോലീസ് എത്തി.
കഴിഞ്ഞ ആറ് മാസത്തിലധികമായി സജീവനെ പിന്തുടർന്നുകൊണ്ടുള്ള അന്വേഷണമാണ് ഞാറയ്ക്കൽ പോലീസ് നടത്തിയത്. അതിന് ശേഷം സജീവനെ പോലീസ് ചോദ്യം ചോദ്യം ചെയ്യലിലാണ് സജീവ് കുറ്റം സമ്മതിച്ചത്. താൻ തന്നെയാണ് കൊന്നതും ഭാര്യയെ കുഴിച്ചുമൂടിയതെന്നും സജീവൻ പറയുന്നു. കുറ്റസമ്മതം നടത്തിയതിന്റെ ഭാഗമായാണ് പോലീസ് സജീവന്റെ വീട്ടിലെത്തി പരിശോധന നടത്തുന്നത്