നാലുമാസത്തേക്ക് ആണ് വര്‍ധന. ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 31 വരെ യൂണിറ്റിന് ഒന്‍പതു പൈസ സര്‍ചാര്‍ജ് എന്ന നിലയിലാണ് വര്‍ധിപ്പിച്ചത്. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ആണ് ഉത്തരവിട്ടത്. അതേസമയം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല.വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടിവരുന്ന ഇന്ധനത്തിന്റെ വിലവര്‍ധന മൂലം ഉണ്ടാകുന്ന അധികച്ചെലവാണ് സര്‍ചാര്‍ജായി ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ വൈദ്യുതി വാങ്ങാന്‍ 87.07 കോടി രൂപ വൈദ്യുതി ബോര്‍ഡിന് അധികം ചെലവായിരുന്നു. ഇതാണ് യൂണിറ്റിന് ഒന്‍പതു പൈസ വര്‍ധിപ്പിച്ചു സര്‍ചാര്‍ജായി പിരിച്ചെടുക്കുന്നത്. പുതിയ സര്‍ചാര്‍ജ് തുക വൈദ്യുതി ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും.