weather

മഴയുടെ ശക്തി കുറഞ്ഞു; 7 ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു; നിലവിൽ 3 ജില്ലകളിൽ മാത്രം റെഡ് അലേർട്ട്

Published

on

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കുറഞ്ഞ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് റെഡ് അലർട്ട് തുടരുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ മാത്രമാണ് റെഡ് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂ‍ര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കണ്ണൂര്‍, വയനാട്, ഇടുക്കി, കോട്ടയം ജില്ലകളിൽ റെ‍ഡ് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version