Malayalam news

പഴയന്നൂർ CHC യിലെ ഐസൊലേഷൻ വാർഡ് ഉദ്ഘാടനം ചെയ്തു

Published

on

പഴയന്നൂർ: എംഎൽഎയുടെ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വിനിയോഗിച്ച് 1.79 കോടി രൂപ ചെലവഴിച്ച് ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂർ സാമൂഹികാ രോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയായിരുന്നു. മന്ത്രി കെ രാധാകൃഷ്ണൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പ്രശാന്തി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ മുരളീധരൻ, ജില്ലാ പഞ്ചായത്തംഗം ദീപാ എസ് നായർ,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുചിത്ര എം വി , ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീതാ രാധാകൃഷ്ണൻ, പി എം നൗഫൽ , പി എം അനീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി ടി പി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version