പുതുരുത്തി സെന്റ് പയസ്സ് ടെൽത്ത് ദൈവാലയത്തിൽ വിശുദ്ധ പത്താം പീയൂസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും .66-മത് സ്ഥാപിത സംയുക്തതിരുനാൾ ആഘോഷം ഭക്തിസാന്ദ്രമായി.
തിരുന്നാൾ ദിനമായ ഇന്ന് വിശുദ്ധകുർബാന നേർച്ച പായസാശീർവാദം ഉണ്ടായി ഇടവക വികാരി ഫാ:ജിയോ ചിരിയൻ കണ്ടത്തിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് അയ്യന്തോൾ സെന്റ് മേരീസ് പള്ളിവികാരി ഫാ: ജെയ്സൺ പുന്നശ്ശേരി കാർമ്മികത്വം വഹിച്ചു . പൂമല ലിറ്റി ഫ്ളവർ പള്ളി വികാരി ഫാ: ജോയ്സൺ കോരോത്ത് തിരുനാൾ സന്ദേശം നൽകി. പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ചർച്ച് അസി.വികാരി ഫാ: ബെൻ വിൻ തട്ടിൽ സഹകാർമ്മികത്വം വഹിച്ചു. വൈകീട്ട് നടന്ന വിശുദ്ധകുർബാന, തുടർന്ന് ഭക്തി സാന്ദ്രമായ തിരുന്നാൾ പ്രദക്ഷിണം എന്നി തിരുന്നാൾ കർമ്മങ്ങൾക്ക് വേലൂർ അർണോസ് അക്കാഡമി ഫാ: സണ്ണി പുത്തൻ പുരയിൽ കാർമ്മികത്വം വഹിച്ചു.
വൈകീട്ട് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിന്റെ ഗാനമേളയും കരിമരുന്നിൽ വർണ്ണമഴയും ഉണ്ടായി