സഹകരണ ബാങ്കുകളെ തകർക്കുന്ന തരത്തിലുള്ള നുണപ്രചരണങ്ങൾക്കെതിരേ കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു)വിൻ്റെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ബാങ്ക് പ്രസിഡൻ്റ് എൻ.ടി.ബേബി ഉദ്ഘാടനം ചെയ്തു. കെ.പി.മദനൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ മാരായ കെ.ഒ.വിൻസൻ്റ്, കെ.ആർ.ബാലകൃഷ്ണൻ, സുധീഷ്, ഷാഹിദ് തുടങ്ങിയവർ പ്രസംഗിച്ചു.