കേരള കലാമണ്ഡലം തുള്ളൽ വിഭാഗം ഒക്ടോബർ 29ന് കൂത്തമ്പലത്തിൽ സംഘടിപ്പിക്കുന്ന തുള്ളൽ മഹോത്സവത്തിന്റെ വിളംബരം ചെറുതുരുത്തി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് എം. ആർ. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം തുള്ളൽ വകുപ്പ് മേധാവി കലാമണ്ഡലം മോഹനകൃഷ്ണൻ സോദാഹരണ പ്രഭാഷണം നിർവ്വഹിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ. ആർ. സ്മിത സ്കൂൾ പ്രധാനദ്ധ്യാപിക ആൻസിയമ്മ മാത്യു ഗ്രാമപഞ്ചായത്ത് അംഗം അജിത രവികുമാർ എന്നിവർ സംസാരിച്ചു. . തുടർന്ന് കലാമണ്ഡലം നയനൻ അവതരിപ്പിച്ച ഓട്ടൻ തുള്ളലിന് കലാമണ്ഡലം പ്രസൂൺ, കലാമണ്ഡലം ആദർശ് എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. കലാമണ്ഡലം തുള്ളൽ ബിരുദവിദ്യാർത്ഥികളായ കുമാരി. അനുശ്രീ. എൻ. ആർ, നൗഫിയ. ആർ. എന്നിവർ സോദാഹരണത്തിൽ പങ്കെടുത്തു.