Local

ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ

Published

on

ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിസിന്റെ ബെഞ്ചിലാണ് നാലാമത്തെ ഇനമായി ലാവ്‌ലിൻ കേസ് ലിസ്റ്റ് ചെയ്തിരിയ്ക്കുന്നത്. അതേസമയം, ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഭരണഘടനാ ബഞ്ച് ഇന്നുള്ളതിനാൽ കേസ് പരിഗണനയ്ക്ക് വരുന്നത് സംശയമാണ്. പ്രതിപ്പട്ടികയിൽ തുടരാൻ വിചാരണ കോടതിയും ഹൈക്കോടതിയും നിർദ്ദേശിച്ചവർ നൽകിയ അപ്പീലുകളും വിഎം സുധീരൻ നൽകിയ ഹർജിയും ഇന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്.പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version