അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി മന്ത്രി പി.എ മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു. 26 ലോഗോകളിൽ നിന്ന് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരി മൂന്ന് മുതൽ ഏഴ് വരെ നടക്കുന്ന കലോത്സവത്തിന് ആതിഥ്യമരുളുന്നത് കോഴിക്കോട് ജില്ലയാണ്. 24 വേദികളിലായി മത്സരങ്ങൾ നടക്കും