Malayalam news

സവാളയുമായി പോയിരുന്ന ലോറി മറിഞ്ഞു

Published

on

വളാഞ്ചേരി ദേശീയപാതയില്‍ സവാളയുമായി പോകുകയായിരുന്ന ലോറി വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു.. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.ദേശീയപാത 66ല്‍ സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവിലാണ് ലോറി അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. നിയന്ത്രണം വിട്ട് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്നു പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.
ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
കെ.എല്‍ 30 ഡി 0759 നമ്പറിലെ ലോറിയാണ് അപകടത്തില്‍ പെട്ടത്. വളാഞ്ചേരി പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.  

Trending

Exit mobile version